സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് അപകടം, പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

ഇരിട്ടി: സ്കൂട്ടറിൽ ടിപ്പർ ലോറി യിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വള്ളിത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്കുട്ടി- സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്സൽ (19) ആണ് മരണപ്പെട്ടത്. ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ പഠനം നടത്തുന്ന വിദ്യാർത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽ വെച്ചായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തേക്ക് അഫ്സൽ സഞ്ചരിച്ച സ്കൂട്ടറിൽ ഏതിരെ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫ്സൽ കണ്ണൂർ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെ ബുധനാഴ്ച്ചരാത്രിയോടെയാണ് മരണപ്പെട്ടത്. കബറടക്കം വ്യാഴാഴ്ച രാവിലെ നടക്കും. സഹോദരങ്ങൾ: ഫവാസ് ( യുഎഇ) , മിസ്റിയ, ആമിന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍ ഉപ്പയെ ബാത്‌റൂമില്‍ കൊണ്ടുപോകാനും പുറംലോകം കാണിക്കാനും ഉപകാരമായേനെ..’, വീട്ടമ്മയുടെ ആഗ്രഹം സഫലമാക്കി ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍
Scroll to top

You cannot copy content of this page