വിഷം കഴിച്ച് പൊലീസ് മേധാവിയുടെ ഓഫിസിലെത്തി യുവാവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വടകര: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ വിഷം കഴിച്ചെത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. എടച്ചേരി സ്വദേശി കടവത്ത് പീടികയിൽ സഫീറാണ് ഓഫിസിലെത്തിയത്. എസ്പിയെ കാണണമെന്നും താൻ വിഷം കഴിച്ചിട്ടുണ്ടെന്നും പൊലീസുകാരോട് പറയുകയായിരുന്നു. ഉടൻ ഇയാളെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സഫീർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വിഷം കഴിക്കാനുണ്ടായ കാരണം വ്യക്തമല്ല.A young man arrived at the police chief’s office after consuming poison.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page