റെഡ് അലർട്ട്; ഉഡുപ്പി ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മംഗളൂരു: ഉഡുപ്പി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ അങ്കണവാടികൾക്കും പ്രൈമറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഇന്നു അവധി പ്രഖ്യാപിച്ചു. എന്നിരുന്നാലും എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദ, എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഐടിഐ കോളേജുകളും പതിവുപോലെ പ്രവർത്തിക്കും.കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനാൽ ദുരന്ത നിവാരണ അതോറിറ്റി ചില മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും, തടാകങ്ങൾ, കടൽത്തീരങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിലും കുട്ടികൾ പോകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താലൂക്ക് തല ഉദ്യോഗസ്ഥർ നിർബന്ധമായും ആസ്ഥാനത്ത് തന്നെ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page