സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവര്‍ന്ന പ്രതി ഷിബിന്‍ലാല്‍ പിടിയില്‍

കോഴിക്കേട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് റോഡില്‍വച്ച് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൈമ്പാലം പള്ളിപ്പുറം മനിയില്‍ തൊടിയില്‍ ഷിബിന്‍ലാലി(35)നെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 50,000 രൂപ കണ്ടെടുത്തു. രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരന്‍ അരവിന്ദിന്റെ കൈയില്‍ നിന്നാണ് പണം ഷിബിന്‍ കവര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് പണം തട്ടിയതില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് യൂണിവേഴ്‌സിറ്റി പരിസരത്തു നിന്നുമാണ് ബസ് യാത്രക്കിടയില്‍ ഷിബിന്‍ ലാലിനെ പൊലീസ് പിടികൂടുന്നത്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോകാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ താന്‍ ഒരു ലക്ഷം രൂപ മാത്രമാണ് കവര്‍ന്നതെന്നും അതില്‍ 50,000 രൂപ ചെലവാക്കിയെന്നും ബാക്കി തുക കയ്യില്‍ ഉണ്ടെന്നുമായിരുന്നു പ്രതിയുടെ മൊഴി. ഒളവണ്ണയിലെ കോഴിക്കോടന്‍ കുന്നില്‍ നിന്നും വ്യാഴാഴ്ച പ്രതി പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പണം തട്ടിയെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page