അസുഖത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ കുവൈറ്റില്‍ മരിച്ചു; വിടപറഞ്ഞത് നീലേശ്വരം സ്വദേശിനി

കുവൈത്ത് സിറ്റി: അസുഖത്തെ തുടര്‍ന്ന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഡോക്ടര്‍ കുവൈറ്റില്‍ മരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈറ്റിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിലാണ് നിഖില ജോലി ചെയ്തിരുന്നത്. അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈറ്റിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ …

വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ അറസ്റ്റില്‍

തലശേരി: കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്. ക്യാംപസിലെ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

പാനൂര്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ പൊയിലൂരില്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍. പുല്ലായിത്തോട് താഴെ വീട്ടില്‍ അഭിനവ് പവിത്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലൊക്കേഷന്‍ പൊയിലൂരില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടില്‍ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്

ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി കട്ട പ്രണയം, കാമുകന്റെ വീട്ടില്‍ കണ്ട ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച് ഭര്‍ത്താവ്

ലഖ്‌നൗ: മറ്റൊരാളുമായി പ്രണയത്തിലായ ഭാര്യയുടെ മൂക്ക് കാമുകന്റെ വീട്ടില്‍ വച്ച് കടിച്ചു മുറിച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാന്റെ ക്രൂരത. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ഭാര്യ കാമുകന്റെ വീട്ടിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാള്‍ ഭാര്യയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്. യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയവരാണ് വിവരം പൊലീസിനെ …

യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത്; യുവതി ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്ത മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കായലോട് പറമ്പായില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായലോട് പറമ്പായിലെ റസീന(40)യെയാണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വിസി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെഎ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വികെ റഫ്‌നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം …

ടവറിന് മുകളില്‍ സൂക്ഷിച്ച വെല്‍ഡിങ് മെഷീനുകള്‍ മോഷണം പോയി, തമിഴ് നാട് സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: കസബയില്‍ ടവറിന് മുകളില്‍ സൂക്ഷിച്ച വെല്‍ഡിങ് മെഷീനുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് തമിഴ് നാട് സ്വദേശികള്‍ പിടിയിലായി. പരശുരാമന്‍, പഴനി എന്നിവരാണ് ടൗണ്‍ പൊലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എം ഉമേശയുടെ വെല്‍ഡിങ് മെഷീന്‍, ട്രില്ലിങ് മെഷീനുകള്‍, രണ്ട് ഗ്രൈഡിങ് മെഷീന്‍ തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ വിഷുവിന് കാസര്‍കോട്ടെ ജോലികഴിഞ്ഞ് കസബയിലെ വിപി ടവറിന് മുകളില്‍ സൂക്ഷിച്ചു വച്ചിരുന്നു. വിഷു കഴിഞ്ഞ് ഏപ്രില്‍ 18 ന് വന്നു നോക്കിയപ്പോഴാണ് മോഷണം പോയതായി അറിഞ്ഞതെന്ന് …

മട്ടലായിയില്‍ പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ചന്തേര പൊലീസ് പിടികൂടി. ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയിലായി. മധൂര്‍ ഉളിയത്തടുക്ക ജയ് മാതാ സ്‌കൂള്‍ സമീപം താമസിക്കുന്ന എവി ഷമീര്‍(40), ആരിക്കാട് സ്വദേശി ബി.സിദ്ദിഖ് (38)എന്നിവരെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ദേശീയപാത മട്ടലായി പെട്രോള്‍ പമ്പിന് സമീപം വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ വാഹന പരിശോധന നടത്തിയത്. …

ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ്; ബന്തിയോട്ട് 58 കാരന്‍ അറസ്റ്റില്‍, പണവും പിടികൂടി

കാസര്‍കോട്: കുമ്പള, ബന്തിയോട്ട് മേഖലയില്‍ ഒറ്റ നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന ആള്‍ പൊലീസിന്റെ പിടിയിലായി. ബന്തിയോട് മഞ്ചുശ്രീ നിവാസിലെ മഞ്ചുനാഥ്(58) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 31,981 രൂപയും പിടിച്ചെടുത്തു. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി വര്‍ഷങ്ങളായി ലോട്ടറി തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. പരാതിയെ തുടര്‍ന്ന് കുമ്പള എസ്‌ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് പണവുമായി പ്രതിയെ പിടികൂടുകയായിരുന്നു. നേരിട്ടും ഗൂഗിള്‍പേ വഴിയുമാണ് പണം സ്വീകരിച്ചിരുന്നത്. കേരള ലോട്ടറി ആക്ട് പ്രകാരം …

ടെലിഫിലിം താരം കാഞ്ഞങ്ങാട് പെരളത്തെ കിരണ്‍ രാജീവ് അന്തരിച്ചു

കാസര്‍കോട്: ടെലിഫിലിം താരം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്തെ കിരണ്‍ രാജീവ്(29) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. നിരവധി ടെലിഫിലിമുകളില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഇന്നു ഞാന്‍ നാളെ നീ’, ‘അണ്ണന്‍’ തുടങ്ങിയ ടെലിഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും, ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പെരളത്ത് കിരണ്‍ നിവാസിലെ സി രാജീവിന്റെയും കനക രാജീവിന്റെയും മകനാണ്. കീര്‍ത്തന …

റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം; കാസര്‍കോട് ചെന്നെടുക്കം സ്വദേശി പിടിയില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യത്തിലൂടെ

കാസര്‍കോട്: റോഡരികില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുത്ത മോഷ്ടാവ് അറസ്റ്റിലായി. കാസര്‍കോട് ചെന്നെടുക്കം സ്വദേശി ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (43)നെയാണ് പയ്യന്നൂര്‍ സബ് ഇന്‍സ്പെക്ടര്‍ പി.യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്കയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഈ മാസം 6 ന് പയ്യന്നൂര്‍ കേളോത്താണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വീടിനുമുന്നിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്യായനിയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചെടുക്കുകയായിരുന്നു പ്രതി. പ്രദേശത്തെ നിരവധി സി.സി ടിവി കാമറകളും ഫോണ്‍കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളില്‍ …

വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാം, സ്വരാജിന് എകെജി സെന്ററിലേക്കും, താൻ നിയമ സഭയിലേക്ക് പോകുമെന്ന് പിവി അൻവർ

മലപ്പുറം: വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് കഥയെഴുതാന്‍ പോകാമെന്നും സ്വരാജിന് എകെജി സെന്ററില്‍ പോകാമെന്നും താൻ നിയമസഭയില്‍ പോകാമെന്നും പി വി അന്‍വര്‍. നിലമ്പൂരില്‍ തനിക്ക് 75000ന് മുകളില്‍ വോട്ടുലഭിക്കുമെന്ന് പറയുന്നത് തന്റെ അമിത ആത്മവിശ്വാസമല്ല യാഥാര്‍ഥ്യമെന്ന് അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥിയായ അൻവർ. എല്‍ഡിഎഫ് ല്‍ നിന്ന് 25 ശതമാനവും യുഡിഎഫ് ല്‍ നിന്ന് 35 ശതമാനവും വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 2016 ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താന്‍ …

നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു, പത്ത് സ്ഥാനാർഥികൾ, പ്രതീക്ഷയോടെ മുന്നണികൾ, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

മലപ്പുറം: നിലമ്പൂ‍രിൽ വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും രാവിലെ തന്നെ നീണ്ട നിരയാണ് കാണുന്നത്. എന്നാൽ മണ്ഡലത്തിൽ മഴ ഭീഷണിയാവുമോ എന്നാണ് ആശങ്കയുണ്ട്. നേരത്തെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. 263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ്‌ ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുക. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‌ ജെൻഡർമാരുമുണ്ട്‌. 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം …

പൊലീസിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ ഓടിക്കയറി, വീട്ടമ്മയുടെ മാല പൊട്ടിച്ച് കടലിൽ ചാടി, പ്രതിയെ സാഹസികമായി പിടികൂടി

തിരുവനന്തപുരം: വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ കടലിൽ ചാടിയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. തിരുവനന്തപുരം കഠിനം കുളത്താണ് സംഭവം. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ സുഹൈലിനെയാണ് പൊലീസും കോസ്റ്റൽ പൊലീസും ചേർന്ന് പിടികൂടിയത്.ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. 4 മണിയോടെ ബ്രദേഴ്സ് ചിക്കൻ എന്ന കടയിൽ നിന്നും ഉടമയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി സുഹൈൽ 5000 രൂപ പിടിച്ചു പറിച്ചിരുന്നു. തുടർന്ന് കടക്കാരൻ നൽകിയ പരാതിയിൽ സുഹൈലിനെ പിടികൂടാൻ പൊലീസ് പിന്തുടർന്നു. ഇതിനിടെ പുതുക്കുറിച്ചി സ്വദേശി …

മഴ ശക്തി പ്രാപിച്ചു തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ സാധ്യതയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റെല്ലാ …

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു, ആന ജനവസാനമേഖലയിൽ തുടരുന്നു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഞാറയ്ക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിനു സമീപത്തു വച്ച് കാട്ടാന കുമാരനെ ആക്രമിക്കുകയായിരുന്നു. കാട്ടാന ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഏപ്രിലിൽ വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചിരുന്നു. മകൻ കൊല്ലപ്പെട്ടപ്പോൾ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

വീട്ടമ്മ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ, ഇസ്രയേലിൽ നിന്നു തിരിച്ചെത്തിയത് ഒരാഴ്ച മുൻപ്

തൃശൂർ: ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പരിയാരം പള്ളിക്ക് സമീപം കരേടത്ത് വീട്ടിൽ ഷൈജുവിന്റെ ഭാര്യ സിമി(45)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5നാണ് സംഭവം. സിമിയുടെ അമ്മയും മകളും പള്ളിയിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുകളിലത്തെ നിലയിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇസ്രയേലിൽ ജോലി ചെയ്തിരുന്ന സിമി ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു, മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി

ആലപ്പുഴ: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി. 1987, 91 വർഷങ്ങളിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടി. യു.ഡി.എഫ് സ്ഥാനാർഥിയായി കെ.ആർ. ഗൗരിയമ്മയ്ക്കെതിരേയാണ് മത്സരിച്ചത്. അതിന് ശേഷമാണ് രാഷ്ട്രീയകേരളത്തെ ഞെട്ടിച്ചുകൊണ്ട് മാരാരിക്കുളത്തുനിന്ന് വിജയിക്കുന്നത്. മണ്ഡലത്തിൽ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2001-ൽ മാരാരിക്കുളത്ത് …

നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്, ശുഭപ്രതീക്ഷയിൽ മുന്നണികൾ, മത്സര രംഗത്ത് 10 സ്ഥാനാർഥികൾ

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്. 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിൽ 3 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്.10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫിന്റെ എം. സ്വരാജും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിൽ കൈവിട്ട കുത്തക മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് …