ടെലിഫിലിം താരം കാഞ്ഞങ്ങാട് പെരളത്തെ കിരണ്‍ രാജീവ് അന്തരിച്ചു

കാസര്‍കോട്: ടെലിഫിലിം താരം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്തെ കിരണ്‍ രാജീവ്(29) അന്തരിച്ചു.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. നിരവധി ടെലിഫിലിമുകളില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ഇന്നു ഞാന്‍ നാളെ നീ’, ‘അണ്ണന്‍’ തുടങ്ങിയ ടെലിഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും, ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പെരളത്ത് കിരണ്‍ നിവാസിലെ സി രാജീവിന്റെയും കനക രാജീവിന്റെയും മകനാണ്. കീര്‍ത്തന ഏകസഹോദരി (വിദ്യാര്‍ത്ഥി, മംഗളൂരു),

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page