മട്ടലായിയില്‍ പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയില്‍

കാസര്‍കോട്: പിക്കപ്പ് വാനില്‍ കടത്തിയ 3000 ത്തിലധികം പാക്കറ്റ് നിരോധിത പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ ചന്തേര പൊലീസ് പിടികൂടി. ഉളിയത്തടുക്ക, ആരിക്കാടി സ്വദേശികള്‍ പിടിയിലായി. മധൂര്‍ ഉളിയത്തടുക്ക ജയ് മാതാ സ്‌കൂള്‍ സമീപം താമസിക്കുന്ന എവി ഷമീര്‍(40), ആരിക്കാട് സ്വദേശി ബി.സിദ്ദിഖ് (38)എന്നിവരെ സബ് ഇന്‍സ്‌പെക്ടര്‍ എന്‍കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ദേശീയപാത മട്ടലായി പെട്രോള്‍ പമ്പിന് സമീപം വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ വാഹന പരിശോധന നടത്തിയത്. കാസര്‍കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാന്‍ മസാല ശേഖരം കണ്ടെത്തിയത്. പിക്കപ്പ് വാനും പാന്‍ മസാല ഉല്‍പന്നങ്ങളും സ്റ്റേഷനിലെത്തിച്ചു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീഷ്, ഹോംഗാര്‍ഡ് രാമചന്ദ്രന്‍ എന്നിവരും വാഹന പരിശോധനയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page