കണ്ണൂർ കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. കക്കാട് സ്വദേശി നാഷിദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ തെറ്റിയ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നസീറാണ് മരിച്ച നാഷിദിന്റെ പിതാവ്. മാതാവ്: സാഹിദ. …
Read more “കണ്ണൂർ കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം”