കാസര്‍കോട്: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട് ചികില്‍സയിലായിരുന്ന ശില്‍പി മരണപ്പെട്ടു.
ഭീമനടി മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യ(42)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഷിജോയെ വീട്ടില്‍ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി 8.20 ഓടെ മരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 4 ന് മണ്ഡപം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.
കലാകാരനും ശില്‍പിയുമായിരുന്ന ഷിജോ ഗ്രോട്ടോ വര്‍ക്കുകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്.







