പുതുവല്‍സര ദിനത്തില്‍ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; 111 രൂപ ഇനി അധികം നല്‍കണം

ന്യൂഡല്‍ഹി: പുതുവല്‍സര ദിനത്തില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 111 രൂപ വില വര്‍ദ്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങിയവയ്ക്ക് വന്‍ തിരിച്ചടിയാണ് ഈ വില വര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കും. പുതുക്കിയതിനെത്തുടര്‍ന്ന്, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ 1,691.50 രൂപയായി. നേരത്തെ 1,580.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ 1,684 രൂപയില്‍ നിന്ന് 1,795 രൂപയായും മുംബൈയില്‍ 1,531 രൂപയില്‍ നിന്ന് 1,642.50 രൂപയായും വില ഉയര്‍ന്നു. കൊച്ചിയില്‍ വില 1,698 രൂപയായി. കോഴിക്കോട്ട് 1,719 രൂപ. തിരുവനന്തപുരത്ത് 1,730 രൂപയും നല്‍കണം.
രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. തുടര്‍ച്ചയായി 2 മാസം വിലകുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. അതേസമയം, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന ആശ്വാസമുണ്ട്.കോഴിക്കോട്ട് 861.5 രൂപ, കൊച്ചിയില്‍ 860 രൂപ, തിരുവനന്തപുരത്ത് 862 രൂപ എന്നിങ്ങനെയാണ് വില.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page