മുൻ ജില്ലാ കളക്‌ടറും പിആർഡി ഡയറക്‌ടറുമായിരുന്ന എം നന്ദകുമാർ അന്തരിച്ചു, സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: മുൻ തിരുവനന്തപുരം കലക്ടറും പിആർഡി ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് അറപ്പുര ഗാർഡൻസ് സരസ്വതി വിദ്യാലയത്തിനു സമീപം പ്രണവത്തിൽ എം.നന്ദകുമാർ (69) അന്തരിച്ചു. തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് നാലുമാസമായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30 നായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ച വരെ ജവാഹർ നഗർ യൂണിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാളിൽ പൊതുദർശനം. മൃതദേഹം പിന്നീട് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5.30ന് തൈക്കാട് ശാന്തി കവാടത്തിൽ. ശസ്ത്രക്രിയയെ തുടർന്ന് മേയിലാണ് നന്ദകുമാർ അബോധാവസ്ഥയിലായത്. ശസ്ത്രക്രിയയിൽ …

ഇരുമ്പയിര് കയറ്റുമതി കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലിനെ ഇഡി അറസ്റ്റു ചെയ്തു, വീട്ടിൽ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടി രൂപയും 7 കിലോ സ്വർണവും

ബംഗളൂരു: കർണാടക കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്ത് ഇഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് സതീഷ് കൃഷ്ണ സെയ്ലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇഡി ഒന്നരക്കോടിയോളം രൂപയും 7 കിലോയോളം സ്വർണവും പിടിച്ചെടുത്തിരുന്നു. ഇരുമ്പയിര് കയ്യറ്റുമതി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇഡി പരിശോധന. ഓഗസ്റ്റ് 13, 14 ദിവസങ്ങളിൽ ആയിട്ടായിരുന്നു പരിശോധനകൾ നടന്നത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് പരിചിതനായ എംഎൽഎയാണ് സതീഷ് …

കെഎസ്ആർടിസി ബസ്സിൽ മദ്യ കടത്ത്; മൊഗ്രാൽ നീരോൾ സ്വദേശി പിടിയിൽ

കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കടത്തിയ കർണാടക മദ്യവുമായി യുവാവ് പിടിയിൽ. മൊഗ്രാൽ നീരോൾ സ്വദേശി ബി ശിവപ്രസാദ് (25)ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്ന് 9 ലിറ്റർ കർണാടക മദ്യം പിടികൂടി. മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്ന പതിവ് പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം വി ജിജിൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പികെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ …

ചെർക്കള ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കാസർകോട്: ചെർക്കള ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി റാക്കിബുൽ ഹഖ് ( 27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീണ ഉടനെ മറ്റു തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാനഗർ പൊലീസ് കേസെടുത്തു. മേഘ എൻജിനീയറിങ് ഇൻഫ്രാ സ്ട്രെക്ചർ ലിമിറ്റഡാണ് ചെർക്കള റീച്ചിലെ ദേശീയപാത നിർമ്മാണ കരാറുകാർ.

പെരിയയിൽ വീണ്ടും കുറിഞ്ഞി വസന്തം; നേരിൽ കാണാൻ ഡോ.ജോമി അഗസ്ത്യൻ എത്തി

കാസർകോട്: കാസർകോടിന്റെ സ്വന്തം കുറിഞ്ഞി ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൂത്തുലഞ്ഞു. അപൂർവ്വ കാഴ്ച കാണാൻ നിരവധി പേർ എത്തി കൊണ്ടിരിക്കുന്നു. പെരിയ ആയംപാറയിലെ കണ്ണാലയം നാരായണന്റെ തോട്ടത്തിലാണ് ജോമി കുറിഞ്ഞി ഇത്തവണ വ്യാപകമായി പൂത്തത്. ഈ മനോഹര ദൃശ്യം കാണാൻ ഡോ. ജോമി അഗസ്ത്യൻ കഴിഞ്ഞ ദിവസം ആയംപാറയിലെത്തി. പാലാ സെന്റ് തോമസ് കോളേജിലെ മുൻ ബോട്ടണി വിഭാഗം തലവനായ ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ജോമി കുറിഞ്ഞിയെന്ന പേര് നൽകിയത്. അടുത്തിടെ ബംഗ്ളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു …

ഉള്ളാളിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു; കണ്ണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ, മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകൾ വൈകി

കാസർകോട്: ഉള്ളാളിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചതിനാൽ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറോളം വൈകി. വൈകിട്ട് 5. 15ഓടെയാണ് എം ജി ആർ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടി 40 വയസ്സു പ്രായം വരുന്ന യുവാവ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാളത്തിൽ കിടന്ന മൃതദേഹം എടുത്തു മാറ്റുവാൻ പൊലീസ് എത്താൻ വൈകി. ഇതേതുടർന്നാണ് പിന്നാലെ വരേണ്ട മംഗളൂരു കണ്ണൂർ പാസഞ്ചർ, മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവ വൈകിയത്. ആറരയോടെ മംഗളൂരുവിലെ റെയിൽവേ പൊലീസ് …

വഴിതെറ്റിയ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 32 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുന്നാട് സ്വദേശി പിപി ഷാനിഫി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. യാത്രയ്ക്കിടെ വഴിതെറ്റിയ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഷാനിഫ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ …

പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജമാഅത്ത് പ്രസിഡണ്ട് മരിച്ചു

കാസര്‍കോട്: നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ജമാഅത്ത് പ്രസിഡണ്ട് മരിച്ചു. ബേക്കല്‍ ചിത്താരി കൊട്ടിലങ്ങാട് സ്വദേശി നസീമ മന്‍സിലില്‍ ഹംസ(73) ആണ് മരിച്ചത്. ചിത്താരി കൊത്തിക്കാല്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ റെയില്‍വേ മേല്‍പ്പാലത്തിനു മുകളില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടിയില്‍ ചെറുവത്തൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്നു ഹംസ. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നീലേശ്വരം പൊലീസ് എത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യന്നൂരിലെ …

നേപ്പാളില്‍ സംഘര്‍ഷം രൂക്ഷം: പ്രക്ഷോഭകാരികള്‍ വീട് കത്തിച്ചു, പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി രാജിവച്ചു

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവെച്ചു. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. കെപി ശര്‍മ ഒലി രാജ്യം വിട്ടേക്കുമെന്നും സൂചനയുണ്ട്. സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയതോടെ തിങ്കളാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. രാത്രിയോടെ നേപ്പാളില്‍ സമൂഹമാധ്യമ …

ജോലി ലഭിച്ചത് ഒരാഴ്ച മുമ്പ്, ഈമാസം 19ന് വിവാഹം; ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

കൊല്ലം: ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ അഞ്ജന (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ കൊല്ലം- തേനി ദേശീയ പാതയില്‍ ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം ആണ് അപകടം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു സ്‌കൂള്‍ ബസ് തട്ടുകയും ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് …

സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണുമറിഞ്ഞു; പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങി, യുവതിക്ക് ദാരുണാന്ത്യം

മംഗളൂരു: കുളൂരില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. എ.ജെ. ആശുപത്രിയിലെ ജീവനക്കാരി മാധവി(40) ആണ് മരിച്ചത്. മാധവി ഓടിച്ച സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞപ്പോള്‍ പിന്നാലെ വന്ന മീന്‍ലോറിയുടെ ചക്രങ്ങള്‍ ദേഹത്ത് കയറിയിറങ്ങിയാണ് മരണം. കുളൂരില്‍ നിന്ന് ജോലിക്കായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടം. വിവരമറിഞ്ഞ് മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസ് സ്ഥലത്തെത്തി മൃതദേഹം എ.ജെ ആശുപത്രിയിലേക്ക് മാറ്റി. നോര്‍ത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി. …

വാതില്‍ മുട്ടും, പൈപ്പ് തുറന്നുവിടും; പിലിക്കോടുകാരുടെ ഉറക്കം കെടുത്തി പാതിരാക്കള്ളന്മാര്‍

കാസര്‍കോട്: കഴിഞ്ഞ ഒരുമാസത്തോളമായി പിലിക്കോട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് പാതിരാക്കള്ളന്മാര്‍. പഞ്ചായത്തിലെ ഏക്കച്ചി, വറക്കോട്ടുവയല്‍, പടുവളം, കരക്കേരു, കാലിക്കടവ് എന്നിവിടങ്ങളിലാണ് ദിവസവും കളളനെത്തുന്നതായി നാട്ടുകാര്‍ പറയുന്നത്. മോഷണത്തിനായി എത്തുന്ന കള്ളന്മാര്‍ വീടിന്റെ വാതില്‍ മുട്ടി ആള്‍ക്കാര്‍ ഉണരുമ്പോള്‍ സ്ഥലം വിടുകയാണ് പതിവ്. ചിലവീടുകളിലെ പൈപ്പുതുറന്നു വിടുന്നതും കള്ളന്മാരുടെ രീതിയാണ്. രണ്ടാഴ്ച മുമ്പ് വറക്കോട്ടുവയലിലും ഏക്കച്ചിയിലുമാണ് മോഷ്ടാവിന്റെ ശല്യമുണ്ടായിരുന്നത്. എന്നാല്‍ ഓണ ദിവസങ്ങളില്‍ പടുവളത്തിലാണ് കറക്കം തുടങ്ങിയത്. രാത്രി 12 മണിക്കും 3 മണിക്കും ഇടയിലാണ് സംഘമെത്തുന്നതെന്നാണ് വിവരം. സി.സി.ടി.വിയില്‍ …

എബിസി കേന്ദ്രം പരിസരവാസികള്‍ക്ക് ദുരിതം; എട്ടാം മൈലിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ബോവിക്കാനം എട്ടാം മൈലില്‍ സ്ഥാപിച്ച തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി സെന്റര്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചു. മൃഗാശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി. നായക്കളുടെ കുരക്കും പരിഹാരം കാണുക, വികസനമെന്ന പേരില്‍ ജനങ്ങളെ കബളിപ്പിച്ച് സ്ഥാപിച്ച എബിസി സെന്റര്‍ ജനവാസമില്ലാത്ത കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കുക, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് …

ഈ പോക്ക് ഇത് എങ്ങോട്ട് ? 80,000 ലേക്ക് കുതിച്ച് സ്വര്‍ണവില; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 1,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു.പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്.അതേസമയം ഗ്രാമിന് 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള …

കാണാതായ 16 കാരി കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയില്‍

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ കാണാതായ 16 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കനിഷ്‌കയെ ഞായറാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.

വിസ്മയ പാർക്കിനു സമീപം യുവതിക്ക് നേരെ ലൈംഗിക ചേഷ്ട; കാസർകോട് പരപ്പയിലെ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ: വിസ്മയ പാര്‍ക്കിന് സമീപം യുവതിക്കുനേരെ ലൈംഗിക ചേഷ്ട കാണിച്ച യുവാവ് പിടിയില്‍. കാസര്‍കോട്, വെളളരിക്കുണ്ട് , പരപ്പ മൂലപ്പാറയിലെ ലൈങ്കിലകത്ത് ഹൗസില്‍ കെ. സഫാദിനെ (25) ആണ് തളിപ്പറമ്പ എസ്.ഐ എന്‍.വി പ്രകാശന്‍, എ.എസ്.ഐ ജയശ്രീ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് സമീപത്താണ് സംഭവം. പാര്‍ക്കിലെത്തിയ കോഴിക്കോട് സ്വദേശിനിക്ക് നേരെയാണ് ഇയാള്‍ ലൈംഗിക ചേഷ്ട കാണിച്ചത്.

പഴയകാല മുസ്ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റൻ പൊവ്വൽ നെല്ലിക്കാട് സ്വദേശി ഖാലിദ് അന്തരിച്ചു

കാസർകോട്: മുളിയാർ പൊവ്വൽ നെല്ലിക്കാട് സ്വദേശിയും സാമുഹ്യ പ്രവർത്തകനുമായ ഖാലിദ് (80) അന്തരിച്ചു.വർഷങ്ങളോളമായി കാസർകോട് ബിസി.റോഡ് ജംഗ്ഷനിൽ അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകുന്ന സേവനം നടത്തിവന്നിരുന്നു.വിവിധ സർക്കാർ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. മുളിയാറിലെ പഴയ കാല മുസ്ലിം ലീഗ് വളണ്ടിയർ ക്യാപ്റ്റനായിരുന്നു. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പൊവ്വൽ ജുമാ മസ്ജിദിൽ ഖബറടക്കും. പരേതരായ അബ്ദുൾ റഹിമാന്റെയും മറിയമ്മയുടെയും മകനാണ്. ഹവ്വാബിയാണ് ഭാര്യ. മക്കൾ: സാദിഖ്, റഹിം, സാഹിറ, റൈഹാന, സാജിദ, റാസിഖ്, ബാസിത്. …

സന്തോഷ വാർത്ത: റഷ്യ വികസിപ്പിച്ചെടുത്ത ക്യാൻസർ പ്രതിരോധ വാക്സിൻ, പരീക്ഷണം വിജയിച്ചു, 100 ശതമാനം ഫലപ്രദം

ക്യാന്‍സറിനുള്ള പ്രതിരോധ വാക്‌സിന്‍ എന്റെറോമിക്‌സ് പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചതായി റഷ്യ. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍. വാക്‌സിന്‍ പ്രാരംഭ മനുഷ്യ പരീക്ഷണങ്ങളില്‍ 100 ശതമാനം സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടതായും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന്‍ വാഗ്ദാനം ചെയ്യുന്നത്. വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോ​ഗിക്കുന്നത്. …