ഉള്ളാളിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു; കണ്ണൂർ ഭാഗത്തേക്കുള്ള പാസഞ്ചർ, മാവേലി, മലബാർ എക്സ്പ്രസ് ട്രെയിനുകൾ വൈകി

കാസർകോട്: ഉള്ളാളിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചതിനാൽ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറോളം വൈകി. വൈകിട്ട് 5. 15ഓടെയാണ് എം ജി ആർ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടി 40 വയസ്സു പ്രായം വരുന്ന യുവാവ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പാളത്തിൽ കിടന്ന മൃതദേഹം എടുത്തു മാറ്റുവാൻ പൊലീസ് എത്താൻ വൈകി. ഇതേതുടർന്നാണ് പിന്നാലെ വരേണ്ട മംഗളൂരു കണ്ണൂർ പാസഞ്ചർ, മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവ വൈകിയത്. ആറരയോടെ മംഗളൂരുവിലെ റെയിൽവേ പൊലീസ് എത്തി നടപടി ആരംഭിച്ചു. 6.40 ഓടെ മാവേലി എക്സ്പ്രസ് ഉള്ളാളിൽ നിന്ന് പുറപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page