ഈ പോക്ക് ഇത് എങ്ങോട്ട് ? 80,000 ലേക്ക് കുതിച്ച് സ്വര്‍ണവില; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 1,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു.
പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്.
അതേസമയം ഗ്രാമിന് 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് ഇപ്പോള്‍ 80,000ലേക്ക് വിലയെത്തിയത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page