വാതില്‍ മുട്ടും, പൈപ്പ് തുറന്നുവിടും; പിലിക്കോടുകാരുടെ ഉറക്കം കെടുത്തി പാതിരാക്കള്ളന്മാര്‍

കാസര്‍കോട്: കഴിഞ്ഞ ഒരുമാസത്തോളമായി പിലിക്കോട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് പാതിരാക്കള്ളന്മാര്‍. പഞ്ചായത്തിലെ ഏക്കച്ചി, വറക്കോട്ടുവയല്‍, പടുവളം, കരക്കേരു, കാലിക്കടവ് എന്നിവിടങ്ങളിലാണ് ദിവസവും കളളനെത്തുന്നതായി നാട്ടുകാര്‍ പറയുന്നത്. മോഷണത്തിനായി എത്തുന്ന കള്ളന്മാര്‍ വീടിന്റെ വാതില്‍ മുട്ടി ആള്‍ക്കാര്‍ ഉണരുമ്പോള്‍ സ്ഥലം വിടുകയാണ് പതിവ്. ചിലവീടുകളിലെ പൈപ്പുതുറന്നു വിടുന്നതും കള്ളന്മാരുടെ രീതിയാണ്. രണ്ടാഴ്ച മുമ്പ് വറക്കോട്ടുവയലിലും ഏക്കച്ചിയിലുമാണ് മോഷ്ടാവിന്റെ ശല്യമുണ്ടായിരുന്നത്. എന്നാല്‍ ഓണ ദിവസങ്ങളില്‍ പടുവളത്തിലാണ് കറക്കം തുടങ്ങിയത്. രാത്രി 12 മണിക്കും 3 മണിക്കും ഇടയിലാണ് സംഘമെത്തുന്നതെന്നാണ് വിവരം. സി.സി.ടി.വിയില്‍ മോഷ്ടാവെന്നു കരുതുന്ന ഒരു യുവാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി കാലിക്കടവ് കരക്കക്കാവ് ക്ഷേത്രപരിസരത്ത് ഒരാളെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ച് എത്തിയപ്പോള്‍ കള്ളന്‍ കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. അതേസമയം മോഷണം എവിടെയും നടന്നതായി വിവരമില്ല. പൊലീസില്‍ പരാതി നല്‍കിയ നാട്ടുകാര്‍ കള്ളനെ കണ്ടെത്തുന്നതിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page