കാസര്‍കോട്: ബോവിക്കാനം എട്ടാം മൈലില്‍ സ്ഥാപിച്ച തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി സെന്റര്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് മാര്‍ച്ച് സംഘടിപ്പിച്ചു. മൃഗാശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി. നായക്കളുടെ കുരക്കും പരിഹാരം കാണുക, വികസനമെന്ന പേരില്‍ ജനങ്ങളെ കബളിപ്പിച്ച് സ്ഥാപിച്ച എബിസി സെന്റര്‍ ജനവാസമില്ലാത്ത കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കുക, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. മുസ്ലിം ലീഗ് ഉദുമനിയോജക മണ്ഡലം ജനറല്‍ സെക്രടറി കെ ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ ബസ് സ്റ്റാന്റ് ആധ്യക്ഷം വഹിച്ചു. ബിഎം ഹാരിസ്, ബിഎം അബുബ ക്കര്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, ഷെരിഫ് കൊടവഞ്ചി, ബിഎം അഷ്‌റഫ്, ബികെ ഹംസ, സിദ്ധിഖ് ബോവി ക്കാനം, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, രമേശന്‍ മുതലപ്പാറ, കാദര്‍ ആലൂര്‍, എസ്.എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, സമീര്‍ അല്ലാമ പ്രസംഗിച്ചു.








