ചെർക്കള ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കാസർകോട്: ചെർക്കള ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമ്മാണത്തിനിടെ താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി റാക്കിബുൽ ഹഖ് ( 27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീണ ഉടനെ മറ്റു തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാനഗർ പൊലീസ് കേസെടുത്തു. മേഘ എൻജിനീയറിങ് ഇൻഫ്രാ സ്ട്രെക്ചർ ലിമിറ്റഡാണ് ചെർക്കള റീച്ചിലെ ദേശീയപാത നിർമ്മാണ കരാറുകാർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page