വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; നാലുപേരെ തിരിച്ചറിഞ്ഞു;അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പങ്കെടുത്ത നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വനം വികസന കോർപ്പറേഷന്‍റെ ഡിവിഷണൽ ഓഫീസ് ആക്രമിച്ചവരിൽ സി.പി. മൊയ്തീൻ, സന്തോഷ്,തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശ്ശൂർ സ്വദേശി മനോജ് എന്ന ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം.
‌ ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ്  പൊലീസ് പട്ടിക തയ്യാറാക്കിയത്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്.കെ എഫ്‌ ഡി സി ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. ഓഫീസ് ആക്രമണത്തിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കിയിട്ടുണ്ട്‌‌. ഇന്നലെ ഒരു മണിയോടെയാണ്‌ കമ്പമലയിൽ എത്തിയ ആറംഗ സായുധധാരികളായ സംഘം ഓഫീസ് ആക്രമിക്കുകയും മാവോയിസ്റ്റ്‌‌ അനുകൂല പോസ്റ്ററുകൾ പതിക്കുകയും ചെയ്തത്. ഓഫിസിലെ ജനൽ ചില്ലുകളും കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത ശേഷം, മാനേജർ ഇൻചാർജ് ബാദുഷ നൗഷാദിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ഫോണിന്റെ ലോക്ക് നീക്കിയ ശേഷം ചുമരിൽ പതിച്ച പോസ്റ്ററുകളും വാർത്താക്കുറിപ്പും ഓഫിസിലെ നാശനഷ്ടങ്ങളുടെ ദൃശ്യവും സംഘം  തന്നെ പകർത്തി. മാധ്യമപ്രവർത്തകരുടെ ഫോൺ നമ്പറുകൾ നൽകിയ ശേഷം അതിലേക്കെല്ലാം ഇവ അയച്ചെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു സംഘം മടങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page