സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി ഇ സിഗരറ്റ് വിൽപ്പന; 30 സിഗരറ്റുമായി ഫോർട്ട് റോഡിലെ ഷോപ്പ് ഉടമ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് കാസർകോട് നഗരത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് കാസർകോട് ഫോർട്ട് റോഡിൽ ഒരു ഷോപ്പിൽ നടത്തിയ പരിശോധനയിൽ 30 വിവിധ ഫ്ലേവറിലുള്ള ഇ സിഗരറ്റ് കണ്ടെത്തി. വിൽപ്പനയുമായി ബന്ധപ്പെട്ട്
വിദ്യാനഗർ സ്വദേശി എ എ. ഇബ്രാഹീ( 63 )മിനെ പിടികൂടി. എക്സൈസിന്റെ വിവരത്തെ തുടർന്ന് എത്തിയ ടൗൺ എസ്ഐ അഖിലേഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ഒരെണ്ണത്തിന് 700 രൂപ വിലവരുന്നതാണ് ഇ. സിഗരറ്റ്. ഫോർട്ട് റോഡിലെ ദുബായ് ബസാർ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പിടികൂടിയത്. കുട്ടികൾക്കിടയിൽ ഇ സിഗരറ്റ് വ്യാപകമായി വിൽപ്പന നടക്കുന്നുവെന്ന വിവരത്തിലായിരുന്നു പരിശോധന. വൈദ്യുതി ചാർജ് ചെയ്‌ത്‌ വലിച്ച് ലഹരി നുകരുന്നതാണ് രീതി. വിദ്യാർത്ഥികൾ വ്യാപകമായി ഇത് ഉപയോഗിക്കുന്നതായി പൊലീസിന് പരാതിയുണ്ടായിരുന്നു. പട്ല ഗവണ്മെന്റ് ഹൈസ്കൂളിലെ വിമുക്തി ക്ലബ് ഇമെയിൽ വഴി അധികൃതർക്ക് പരാതി നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയില്‍ പൊലീസുകാരനെ കാറിടിച്ചു തെറുപ്പിച്ചു; അക്രമത്തിനു ഇരയായത് മയക്കുമരുന്നു വേട്ടയ്‌ക്കെത്തിയ കെ.എ.പി ക്യാമ്പിലെ പൊലീസുകാരന്‍, കാറുമായി രക്ഷപ്പെട്ട നാസറിനെതിരെ വധശ്രമത്തിനു കേസ്

You cannot copy content of this page