മറ്റൊരാളുമായി ബന്ധമെന്നു സംശയം; പൊലീസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി, മക്കളും ഭാര്യാമാതാവും കൊല്ലപ്പെട്ട നിലയില്‍

മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസുകാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. യുവാവിന്റെ മാതാവിനെയും രണ്ടു മക്കളെയും വീട്ടിനകത്തു വെട്ടേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയത് ഭാര്യയാണെന്നും അതിനുള്ള പ്രതികാരമെന്ന നിലയിലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തി.
ബീഹാറിലെ ഭാഗല്‍പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസ് കോണ്‍സ്റ്റബിളായ നീതുവിനെയാണ് ഭര്‍ത്താവായ പങ്കജ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ വീട്ടിലേക്ക് പാലുമായി എത്തിയ ആളാണ് ചോരയില്‍ കുളിച്ച നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടത്. ഇയാള്‍ വിവരം അയല്‍വാസികളെ അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ നാലു മൃതദേഹങ്ങളും വിവിധ മുറികളിലാണ് കണ്ടെത്തിയത്. സീലിംഗില്‍ തൂങ്ങിയ നിലയിലായിരുന്നു പങ്കജിന്റെ മൃതദേഹം. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും വീട്ടിനകത്തു നിന്നു കണ്ടെടുത്തു.
നീതുവിനു മറ്റൊരാളുമായി ബന്ധം ഉണ്ടെന്നു പങ്കജ് സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ദിവസങ്ങളായി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്നു ഭാഗല്‍പൂര്‍ റേഞ്ച് ഡി.ഐ.ജി വിവേകാനന്ദ് വാര്‍ത്താലേഖകരോ് പറഞ്ഞു. പങ്കജ് എഴുതിവച്ച ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page