കുറ്റാന്വേഷണത്തിലെ മികവിന് എസ്‌ഐ കെ.വി.ജോസഫിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

 

കാസര്‍കോട്: കുറ്റാന്വേഷണ മികവിന് ഗുഡ് സര്‍വീസ് എന്‍ട്രിയും അപ്രീസിയേഷനും ഉള്‍പ്പെടെയുള്ള അംഗീകാരം നേടിയ എസ്‌ഐ, കെ.വി.ജോസഫിന് (53) വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയാണ് ജോസഫ്. ഇപ്പോള്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ ജവഹര്‍ ഹൗസിങ് കോളനിയിലെ കാഞ്ഞിരത്തുങ്കല്‍ വീട്ടിലാണ് താമസം. പൊലീസ് സേനയില്‍ 27 വര്‍ഷത്തെ സര്‍വീസ് ഉള്ള ഇദ്ദേഹം ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലും കാസര്‍കോട് വിജിലന്‍സിലും പ്രവര്‍ത്തിച്ചു. കാസര്‍കോട്ടെ ജില്ലാ പോലീസ് ആസ്ഥാനത്ത് എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലിലാണ് ഇപ്പോള്‍. പരേതരായ കെ.എം. വര്‍ക്കിയുടെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: സി.എ. സിജി (സ്റ്റാഫ് നഴ്‌സ്, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രി, തങ്കയം). മക്കള്‍: നയന്‍, അമര്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page