60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 60 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റിലായി. കുണ്ടിക്കാനയിലെ സി.എച്ച് അശ്വത്ത് കുമാറി(25)നെയാണ് ബദിയഡുക്ക എക്സൈസ് അറസ്റ്റു ചെയ്തത്. 180 മില്ലി ലിറ്ററിന്റെ 60 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. 10.8 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. ബദിയഡുക്ക എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. മഞ്ചുനാഥ ആള്‍വയും സംഘവുമാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘത്തില്‍ സി.ഇ.ഒമാരായ പി. മനോജ്, ജോണ്‍സണ്‍ പോള്‍, എല്‍ മോഹനകുമാര്‍, എന്‍ ജമനാര്‍ദ്ദന, പി. ഷമ്മ്യ എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page