കാസർകോട്: പുല്ലൂർ സ്വദേശിയും ഡി സി സി ജനറൽ സെക്രട്ടറിയുമായ വിനോദ് കുമാർ പള്ളയിൽ വീട് (50) കുഴഞ്ഞുവീണു മരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ ഉടൻ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ് വിനോദ്. ഈ മാസം 18ന് ശബരിമലക്ക് പോകാന്‍ വ്രതം അനുഷ്ഠിച്ചുവരികയായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും.
പടന്നക്കാട് നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് സംഘടനാ രംഗത്ത് ചുവടുറപ്പിച്ചത്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ നേതൃനിരയിലെത്തി. കെ.എസ്. യുവിന്റെയും പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കാസര്‍കോട് ജില്ലാ പ്രസിഡന്റായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗമായിരുന്നു. പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സ്റ്റാഫ് യൂണിയന് (ഐ എന്‍ടിയുസി) പ്രസിഡന്റ് എന്ന നിലയില്‍ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്കി. പരേതനായ കുഞ്ഞിക്കണ്ണന് നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പി.വി മനോജ് (കര്‍ണാടക ബാങ്ക് ജനറല്‍ മാനേജര്‍, മംഗലാപുരം), പി.വി. ലീന (ദുബായ്).
![](https://mlozaudj56ft.i.optimole.com/w:576/h:450/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound3740448758195716508.jpg)