രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ ഏഴിമലയില്‍; ഗതാഗത നിയന്ത്രണം, കനത്ത സുരക്ഷ

പയ്യന്നൂര്‍: രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ ഏഴിമല നാവിക അക്കാദമിയിലെത്തും. പുതിയ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കാനാണ് രാഷ്ട്രപതിയെത്തുന്നത്. വിവിധ കോഴ്‌സുകളില്‍ നിന്നുള്ള 400ല്‍ അധികം ഓഫീസര്‍ ട്രെയിനികളും സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ട്രെയിനികളും പരേഡില്‍ അണിനിരക്കും. പരിശീലനത്തിനിടയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ട്രെയിനികള്‍ക്കുള്ള മെഡലുകളും ട്രോഫികളും രാഷ്ട്രപതി വിതരണം ചെയ്യും.
രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്ന് (വ്യാഴം) ഉച്ചമുതല്‍ ശനിയാഴ്ച ഉച്ചവരെ കണ്ണൂര്‍ ജില്ലയിലെ പ്രധാന റോഡുകളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡരുകില്‍ വാഹന പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ടൗണ്‍, വായന്തോട്, ചാലോട്, കോളോളം, വടുവന്‍ കുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യില്‍ ടൗണ്‍, ചെക്യാട്ട് കാവ്, നണിച്ചേരി പാലം റൂട്ടിലും ചാലോട്, കൂടാളി, മുണ്ടയാട്, മേലെ ചൊവ്വ, താഴെ ചൊവ്വ, കണ്ണൂര്‍ നഗരപ്രദേശം, പുതിയ തെരു, വളപ്പട്ടണം, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, താവം റൂട്ടിലും പയ്യന്നൂര്‍, തളിപ്പറമ്പ്, നാണിച്ചേരി പാലം, മുയ്യം, തളിപ്പറമ്പ്, തൃച്ചംബരം, കുപ്പം, ചുടല, പരിയാരം, പിലാത്തറ, ഏഴിലോട്, പെരുമ്പ, പയ്യന്നൂര്‍, രാമന്തളി റൂട്ടിലുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page