റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം; കവിതാ രചനയില്‍ ഫാരിയ നൗറുസിന് ഹാട്രിക് വിജയം

പെരിയ: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിത രചനയില്‍ ഫാരിയ നൗറുസിന് ഹാട്രിക് വിജയം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ് ഫാരിയ.
ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിവയില്‍ എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ തവണ യുപി വിഭാഗം ഉറുദുവില്‍ കവിതാ രചനയില്‍ എ ഗ്രേഡും ഒന്നാംസ്ഥാനവും നേടിയിരുന്നു. കോട്ടിക്കുളം വെടിക്കുന്നിലെ അബ്ദുല്‍ സലാമിന്റെയും സുലേഖയുടെയും മകളാണ് ഫാരിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page