ഭണ്ഡാരം തുറക്കാൻ പറ്റിയില്ല; 3 ചാക്ക് തേങ്ങ മോഷ്ടിച്ച് 14 കാരൻ, ക്ഷേത്രത്തിലെ മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കൂത്തുപറമ്പ് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ തേങ്ങ മോഷണം. കവർച്ച നടത്തിയത് 14കാരൻ. സമീപ പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയ കുട്ടിയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായി. ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ക്ഷേത്ര വളപ്പിൽ വെച്ചിരുന്ന 3 ചാക്ക് തേങ്ങയുമായി സ്ഥലം വിടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് പഴയനിരത്ത് തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. പുലർച്ചെ 1.30ന് എത്തി ആദ്യം ഭണ്ഡാരത്തിന് അടുത്തെത്തി പൂട്ട് തുറക്കാൻ പല തവണ ശ്രമം നടത്തി. നടക്കാതെ വന്നതോടെ തിരിച്ചു പോകാൻ നോക്കി. അപ്പോഴാണ് തേങ്ങയേറ് ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് തേങ്ങ കാണുന്നത്. അതെടുത്ത് കടന്നുകളയുകയായിരുന്നു. അതു വഴി വന്ന ഓട്ടോയിലാണ് തേങ്ങ കടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 14കാരനെ വ്യക്തമായത്. പിന്നീട് കുട്ടിയെ കണ്ടെത്തി. വീട് വിട്ടപ്പോൾ സമീപത്തുനിന്ന് ഒരു സൈക്കിളും ഫോണും കുട്ടി മോഷ്ടിച്ചിരുന്നു. അതേസമയം കുട്ടിക്കെതിരെ കേസെടുത്തിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page