ഇടുക്കി: മദ്യലഹരിയിൽ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് അരുംകൊല നടന്നത്. ആന്റണിയും ഭാര്യ വല്‍സയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് കൈമാറി. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. വൈദികനും ബന്ധുവും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൊല്ലപ്പെട്ട മാതാപിതാക്കളെയാണ്. നാട്ടുകാരേയും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആൻ്റണിയുടെ മാതാവും ഉണ്ടായിരുന്നു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം ഉൾപ്പെടെ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.








