ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും. ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ശേഷമാകും പ്രധാനമന്ത്രിയുടെ പ്രസംഗം. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും ആഘോഷിക്കുന്നതിനുമാണ് ഇത്തവണത്തെ പ്രധാന ചടങ്ങ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും രാത്രികാല പട്രോളിങ്, തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചു നിരീക്ഷണം തുടങ്ങി. മോക് ഡ്രില്ലുകളും നടത്തുന്നുണ്ട്.
വാക്കളാണ് രാജ്യത്തിന്റെ സമ്പത്തെന്നും വിദ്യാര്‍ഥികള്‍ക്ക് നീതിയുക്തവും സുരക്ഷിതവുമായ പരീക്ഷകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതായും ദ്രൗപതി മുര്‍മു പറഞ്ഞു. വന്ദേമാതരത്തിന്റെ പൂര്‍ണമായ ആലാപനത്തിന് ശേഷമായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന. കേരളത്തിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സേനകളുടെ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിക്കുകയും മെഡലുകൾ വിതരണം ചെയ്യുകയും ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും.








