19 കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തൃക്കരിപ്പൂര്‍: ഉദിനൂരില്‍ 19 കാരനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കല്ലേക്കാട് മേപ്പറമ്പ് സ്വദേശി ടിഎ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ ആദില്‍ ഗഫൂര്‍(19) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഉദിനൂര്‍ നടക്കാവിലെ റെയില്‍വേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മംഗളൂരുവിലേക്കുള്ള എഗ്മോര്‍ ട്രെയിനില്‍ നിന്നാണ് വീണതെന്നാണ് വിവരം. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈകീട്ട് ആറിന് പൊന്നാനിയില്‍ ഖബറടക്കം നടക്കും. വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നു ആദില്‍ എന്ന് ബന്ധുക്കള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page