പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗ്‌ളൂരു: പള്ളിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞനാടി, മംഗലന്തിയിലെ മുഹമ്മദ് അഷ്‌റഫ് മാലികി (45) ന്റെ മൃതദേഹമാണ് ഗുരുപൂര്‍ പുഴയില്‍ കണ്ടെത്തിയത്. പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങൡും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ ബുധനാഴ്ച രാവിലെ അഷ്‌റഫിന്റെ സ്‌കൂട്ടര്‍ ഗുരുപൂര്‍ പാലത്തില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് …

ടെക്സാസിൽ ‘സ്ക്രൂവേം’ ഈച്ചകൾ ; യുഎസിൽ ആകെ 29 കേസുകൾ; 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ

പി പി ചെറിയാൻ ഓസ്റ്റിൻ (ടെക്സാസ്): അമേരിക്കയിൽ ആറ് പതിറ്റാണ്ടിന് ശേഷം ഈച്ചകൾ പരത്തുന്ന മാരക രോഗമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’ എന്ന മാരക പരാദബാധ വീണ്ടും പ്രകടമായി. ഒരു മാസത്തിനുള്ളിൽ രാജ്യത്താകെ 29 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ടെക്സാസിലാണ്. ഒരു വളർത്തുനായ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. വ്യാപനം തടയാൻ 21 കൗണ്ടികളിൽ ഭാഗിക ക്വാറന്റൈൻ പ്രഖ്യാപിച്ചു.എന്താണ് സ്ക്രൂവേം? ചൂടുരക്തമുള്ള മൃഗങ്ങളുടെ മുറിവുകളിൽ ഈച്ചകൾ മുട്ടയിട്ട്, അതിൽ നിന്നുണ്ടാകുന്ന പുഴുക്കൾ ജീവനുള്ള കോശങ്ങൾ കാർന്നുതിന്നുന്ന അവസ്ഥയാണിത്.ലക്ഷണം: …

മുസ്ലീം യൂത്ത് ലീഗിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരണം; വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, സോഷ്യല്‍ മീഡിയ പ്ലാറ്റു ഫോമുകളില്‍നിരീക്ഷണം ശക്തമാക്കി സൈബര്‍ പൊലീസ്

കാസര്‍കോട്: മുസ്ലീം യൂത്ത് ലീഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മധൂര്‍, ചെട്ടുംകുഴി, ഇസാം മഹലിലെ കലന്തര്‍ ഷാഫി നല്‍കിയ പരാതിയില്‍ വിദ്യാനഗര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ജൂണ്‍ ഒന്‍പതാം തീയ്യതി മുതല്‍, സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രചരണം നടത്തിയെന്നാണ് പരാതി. ദ കമ്മ്യൂണിസ്റ്റ് വേ, ഡിവൈ എഫ് ഐ ഉക്കിനടുക്ക, ലെഫ്റ്റിസ്റ്റസ്, കോമ്രേഡ്‌സ് ചെട്ടുംകുഴി എന്നീ പേജുകളിലൂടെയാണ് വിഭാഗീയത വളര്‍ത്തുന്ന വിധത്തിലുള്ള പ്രചരണം നടത്തിയതെന്നു പരാതിയില്‍ …

വെനിസ്വേല ഭൂകമ്പം: ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025″ വും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസും കാമുകനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ

പി പി ചെറിയാൻ വെനിസ്വേല: വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025’ ജേതാവും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസിനെയും (23) കാമുകൻ ജോസ് കാസ്ട്രോയെയും മരിച്ച നിലയിൽ കണ്ടെത്തി.“ശക്തമായ ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ലാ ഗ്വൈറ സംസ്ഥാനത്തിലെ കാറ്റിയ ലാ മാർ എന്ന തീരദേശ മേഖലയിൽ നടന്ന തീവ്രമായ തിരച്ചിലിനൊടുവിൽ, ഇരുവരും മരണപ്പെട്ടതായി തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ‘ ജൂൺ 24-നുണ്ടായ ഭൂകമ്പത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകരുകയായിരുന്നു. …

കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു

കാസര്‍കോട്: നീലേശ്വരത്തിനടുത്ത് റെയില്‍ പാളത്തില്‍ മരം പൊട്ടിവീണു. ഇതേ തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പാളത്തില്‍ മരം പൊട്ടി വീണത്. വിവരമറിഞ്ഞ് ചെറുവത്തൂരിലുള്ള മെയിന്റനന്‍സ് ജീവനക്കാര്‍ സ്ഥലത്തെത്തി മരം വെട്ടി മാറ്റാനുള്ള ശ്രമം തുടങ്ങി. മരം വീണതിനെ തുടര്‍ന്ന് മംഗളൂരുലേക്കുള്ള പാസഞ്ചര്‍ ട്രെയിനും, മംഗലാപുരം എക്‌സ്പ്രസ്സും ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.

ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തി; ടെസ്റ്റ് ഡ്രൈവിനിടെ 1.5 ലക്ഷം വിലയുള്ള ബൈക്കുമായി മുങ്ങി, തിരച്ചിൽ

കൊച്ചി: ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി സ്ഥലംവിട്ടു. ആലുവ അസീസി കവലയിലെ ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ടെസ്റ്റ് റൈഡിനു കൊടുത്ത ബൈക്കുമായി യുവാവ് വേ​ഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോഴാണ് വന്ന ആൾ മോഷ്ടാവാണെന്നു ഷോറൂം ജീവനക്കാർക്ക് മനസ്സിലായത്. വിപണിയിൽ ഒന്നര ലക്ഷ രൂപയിലധികം വിലമതിക്കുന്ന ബജാജ് കമ്പനിയുടെ ‘ഡോമിനാർ’ ബൈക്കാണ് യുവാവ് കബളിപ്പിച്ചു കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ ദൃശ്യങ്ങൾ കടയിലെ …

വാതിൽ അടച്ചില്ല; ബസിൽനിന്ന് തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു, ബസ് ജീവനക്കാർക്കെതിരെ കേസ്

കോതമംഗലം: ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്‍റ് വിന്‍സന്‍റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്‌ലെറ്റി (56) ആണ് വിടവാങ്ങിയത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണം. ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിനു സമീപമാണ് അപകടം. വാതിൽ തുറന്നിട്ട ബസ്സിൽ സഞ്ചരിക്കവേ വളവു തിരിയുമ്പോൾ മുൻവാതിലിലൂടെ റോഡിലേക്കു തലയിടിച്ചു വീഴുകയായിരുന്നു.അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്‌ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ …

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹ വിവാദം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി

ഭോപ്പാൽ: വൈറല്‍ കുംഭമേള താരം മോണോലിസയുടെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശ് കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഹര്‍മാന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയത്. കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ …

തായന്നൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കാസര്‍കോട്: തായന്നൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. എണ്ണപ്പാറ സ്വദേശി വിശാല്‍ ബാബു(21), പറക്കളായി തോണിക്കല്ല് സ്വദേശി അഭിനവ്(22) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഎം ആരോപിച്ചിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പിന്നാലെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ആയിരുന്നു. ആക്രമികൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

​വെസ്റ്റ് ഏഷ്യൻ യുദ്ധവും യുഎസ്-ഇറാൻ ചർച്ചകളും:​ യുഎസും ഇറാനും തമ്മിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചകൾ വിജയകരമായി മുന്നോട്ടുപോകുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും താൽക്കാലിക വെടിനിർത്തലും സംബന്ധിച്ച സാങ്കേതിക കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ​ഇറാന്റെ ഫണ്ടുകൾ റിലീസ് ചെയ്യുന്നു: ചർച്ചകളുടെ ഭാഗമായി ഖത്തറിലെ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ എണ്ണ വരുമാനത്തിൽ (6 ബില്യൺ ഡോളർ) ഒരു ഭാഗം ഇറാൻ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങൾ വാങ്ങാനായി വിട്ടുനൽകാൻ …