പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗ്‌ളൂരു: പള്ളിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ ഉസ്താദിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ഞനാടി, മംഗലന്തിയിലെ മുഹമ്മദ് അഷ്‌റഫ് മാലികി (45) ന്റെ മൃതദേഹമാണ് ഗുരുപൂര്‍ പുഴയില്‍ കണ്ടെത്തിയത്. പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നു ഇറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പല സ്ഥലങ്ങൡും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ ബുധനാഴ്ച രാവിലെ അഷ്‌റഫിന്റെ സ്‌കൂട്ടര്‍ ഗുരുപൂര്‍ പാലത്തില്‍ നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കോണാജെ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം ഗുരുപൂര്‍ പുഴയില്‍ കണ്ടെത്തിയത്.
അടുത്തിടെ ജോലി നഷ്ടപ്പെട്ട അഷ്‌റഫ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു പറയുന്നു. ഇതായിരിക്കാം പുഴയില്‍ ചാടി ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page