കാസര്‍കോട്: നീലേശ്വരത്തിനടുത്ത് റെയില്‍ പാളത്തില്‍ മരം പൊട്ടിവീണു. ഇതേ തുടര്‍ന്ന് മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പാളത്തില്‍ മരം പൊട്ടി വീണത്. വിവരമറിഞ്ഞ് ചെറുവത്തൂരിലുള്ള മെയിന്റനന്‍സ് ജീവനക്കാര്‍ സ്ഥലത്തെത്തി മരം വെട്ടി മാറ്റാനുള്ള ശ്രമം തുടങ്ങി. മരം വീണതിനെ തുടര്‍ന്ന് മംഗളൂരുലേക്കുള്ള പാസഞ്ചര്‍ ട്രെയിനും, മംഗലാപുരം എക്‌സ്പ്രസ്സും ചെറുവത്തൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.










