വെനിസ്വേല ഭൂകമ്പം: ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025″ വും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസും കാമുകനും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ

പി പി ചെറിയാൻ

വെനിസ്വേല: വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ‘മിസ് ഗ്രാൻഡ് ഒർലാൻഡോ 2025’ ജേതാവും പ്രമുഖ മോഡലുമായ സ്കാർലറ്റ് റോഡ്രിഗസിനെയും (23) കാമുകൻ ജോസ് കാസ്ട്രോയെയും മരിച്ച നിലയിൽ കണ്ടെത്തി.
“ശക്തമായ ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ ലാ ഗ്വൈറ സംസ്ഥാനത്തിലെ കാറ്റിയ ലാ മാർ എന്ന തീരദേശ മേഖലയിൽ നടന്ന തീവ്രമായ തിരച്ചിലിനൊടുവിൽ, ഇരുവരും മരണപ്പെട്ടതായി തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ‘

ജൂൺ 24-നുണ്ടായ ഭൂകമ്പത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകരുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഒന്നിച്ച് കണ്ടെടുത്തത്. സ്കാർലറ്റിന്റെ അകാല വിയോഗത്തിൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സൗന്ദര്യ മത്സര സംഘടനകൾ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
Scroll to top

You cannot copy content of this page