ഇച്ചിലങ്കോട്: കേരള ഹൈക്കോടതിയിൽ പ്ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. അനസ് ശംനാടിന് ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്തിന്റെ അഡ്വൈസറായ അഡ്വ. ശംനാടിനെ ജമാഅത്തിന്റെ ജനറൽ ബോഡി യോഗം ആദരിച്ചു.ജമാഅത്ത് പ്രസിഡന്റ് അൻസാർ ഷെറുൽ ഹാരാർപ്പണം നടത്തി . കേരള ഹൈക്കോടതി പ്ലീഡർ എന്ന സുപ്രധാന പദവിയിലേക്കുള്ള അഡ്വ. അനസ് ശംനാടിന്റെ നിയമനം സമൂഹത്തിനും നാടിനും അഭിമാനകരമായ നേട്ടമാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങൾ സമൂഹത്തിന് കൂടുതൽ പ്രയോജനപ്പെടട്ടെയെന്നും പ്രസിഡന്റ് ആശംസിച്ചു.ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പൂനെ, ട്രഷറർ മജീദ് പച്ചമ്പള പ്രസംഗിച്ചു. ഭാരവാഹികളായ അഷ്റഫ് സി.എം.പി., ഹസ്സൻ ബീറോളിക്ക, മുഹമ്മദ്, മോണു, മോ ണു പാറ, കുഞ്ഞാലി, കുഞ്ഞാലി ബി.ആർ.എം., ഹനീഫ് ബി.ആർ.എം. പങ്കെടുത്തു







