കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയുമായ പിഎ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു . വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2011- 2016 കാലയളവില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എയായി. തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമാണ്. ജില്ലയിലെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ ബന്ധുക്കളും പാര്‍ട്ടി നേതൃത്വവും പിന്നീട് തീരുമാനിക്കും.








