ചെറുപുഴ-കാസര്‍കോട് ബസ് സര്‍വ്വീസ് തടസ്സപ്പെട്ടത് വര്‍ക്ക് ഷോപ്പിലുണ്ടായ കാലതാമസം മൂലം: ഉടമ

കാസര്‍കോട്: ചെറുപുഴ-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് രണ്ടു ദിവസം മുടങ്ങിയതു അറ്റകുറ്റപ്പണികള്‍ മൂലമായിരുന്നെന്നു ഉടമ കെ. മന്‍സൂര്‍ അറിയിച്ചു. ബസിന്റെ ബ്രേക്കുമായി ബന്ധപ്പെട്ട തകരാര്‍ പരിഹരിക്കുന്നതിനു വര്‍ക്ക് ഷോപ്പിലെത്തിച്ചെങ്കിലും ഏയ്ചര്‍ കമ്പനിയുടെ വര്‍ക്ക് ഷോപ്പില്‍ നിന്നു തകരാര്‍ പെട്ടെന്ന് മാറ്റിത്തരാന്‍ കഴിയാതിരുന്നതിനാലാണ് ഒരു ദിവസം കൂടി സര്‍വ്വീസ് മുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വീസ് ബസ് തകരാറാവുമ്പോള്‍ പകരം ഓടിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസും അറ്റകുറ്റപ്പണികള്‍ക്ക് ഇതേ വര്‍ക്ക് ഷോപ്പില്‍ത്തന്നെ നല്‍കിയിരുന്നെന്നുംഅതിന്റെ പണി പൂര്‍ത്തിയാകാതിരുന്നതിനാലാണ് പകരം ബസ് ഓടിക്കാന്‍ കഴിയാതെ വന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആറിന് വര്‍ക്ക് ഷോപ്പിലെത്തിച്ച ബസ് 8ന് വൈകിട്ടാണ് പണി കഴിഞ്ഞു കിട്ടിയതെന്നും അപ്പോള്‍ തന്നെ സര്‍വ്വീസ് പുനഃരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ് മുടങ്ങിയതിനെ തുടര്‍ന്നു യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അതേ സമയം ബസ് മറ്റൊരാള്‍ക്കു നടത്താന്‍ കൊടുത്തുവെന്ന പരാമര്‍ശം ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page