കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് ഇ ഡി സമന്‍സയച്ചു. ജൂണ്‍ 12ന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്. സി എം ആര്‍ എല്‍ കമ്പനി എം ഡി ശശിധരന്‍ കര്‍ത്ത, ശരണ്‍ എസ് കര്‍ത്ത എന്നിവരടക്കം മറ്റു എട്ടുപേര്‍ക്കും ഇ ഡി സമന്‍സ് അയച്ചിട്ടുണ്ട്. ടി വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സി എം ആര്‍ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡി അന്വേഷണത്തിനു അനുകൂലമായി പ്രത്യേക കോടതിയുടെ ഉത്തരവ് ഇന്നലെ (തിങ്കള്‍) പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇ ഡി സമന്‍സ് അയച്ചത്. കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ് എഫ് ഐ ഒ) സമര്‍പ്പിച്ച കുറ്റകൃത്യത്തിന്റെ ഭാഗമായുള്ള രേഖകളുടെ പകര്‍പ്പ് ഇ ഡി ക്കു കൈമാറാനും കോടതി ഉത്തരവിട്ടു. എക്‌സാലോജിക് സൊല്യൂഷന്‍സിനു സി എം ആര്‍ എല്‍ കമ്പനി
ചെയ്യാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്നാണ് ആരോപണം.







