എഡിഎം നവീന്‍ബാബുവിന്റെ മരണം:കേസ് സിബിഐക്ക് വിട്ടു; തീരുമാനം മന്ത്രിസഭായോഗത്തില്‍

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിട്ടു. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
2024ഒക്ടോബര്‍ 15ന് പുലര്‍ച്ചെയാണ് നവീന്‍ബാബുവിനെ കണ്ണൂര്‍, പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന്റെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ വൈകിയതിന്റെ പേരില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പരസ്യമായി ആക്ഷേപിച്ചതില്‍ മനംനൊന്താണ് നവീന്‍ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കപ്പെടാതെ എത്തിയ പിപി ദിവ്യ ആക്ഷേപിച്ച് പ്രസംഗം നടത്തിയെന്നാണ് പരാതി.
എഡിഎം നവീന്‍ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page