ഇടുക്കി : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കാട്ടാന തകര്‍ത്തു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ വിനായകന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് പടയപ്പ എന്ന കാട്ടാന തകര്‍ത്തത്. കൊമ്പ് കൊണ്ട് കാര്‍ നീക്കിയശേഷം കാലുകൊണ്ട് തകര്‍ക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പടയപ്പ കഴിഞ്ഞ കുറച്ചു ദിവസമായി നാട്ടിലിറങ്ങി നടക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആനയെ കാട്ടില്‍ തിരിച്ചയക്കാനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നു ഇവര്‍ ആവശ്യപ്പെടുന്നു. പടയപ്പ നാട്ടിലെത്തിയതോടെ തങ്ങള്‍ ഭയന്ന് കഴിയുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.







