പുത്തിഗെ പഞ്ചായത്ത് അധീനതയിലുള്ള സ്ഥലത്ത്നിന്ന് മരങ്ങള്‍ മുറിച്ചു കടത്തി; സെക്രട്ടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു, പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. സെക്രട്ടറി സുധീഷ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എടനാട് വില്ലേജില്‍ കൊര്‍ണ്ണക്കണ്ടത്ത് പഞ്ചായത്ത് അധീനതയിലുള്ള തോടിന്റെ കരയില്‍ ഉണ്ടായിരുന്ന അരനൂറ്റാണ്ട് പഴക്കമുള്ള മാവ്, പാല, അക്വേഷ്യ മരങ്ങളാണ് മുറിച്ചു കടത്തിയതെന്നു പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ പറഞ്ഞു. മെയ് 26ന് ആണ് മരം മുറിച്ചു കടത്തിയതെന്നു സംശയിക്കുന്നു. തോട്ടിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങൾ മുറിച്ചതിന്റെ മറവിലാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്തെ മരങ്ങളും മുറിച്ചു കടത്തിയതെന്നു സംശയിക്കുന്നു. മരം കടത്തിയവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
അതേ സമയം മരം കൊള്ളക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ആവശ്യവുമായി ഡിവൈഎപ്‌ഐ രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് ഇന്ന് (വ്യാഴം ) ഉച്ചയ്ക്ക് 11 മണിക്ക് പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡിവൈഎഫ്‌ഐ വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page