ഓപ്പറേഷന്‍ തൂഫാന്‍: കഞ്ചാവുമായി ജ്യോത്സ്യന്‍ പിടിയില്‍;കഞ്ചാവ് കണ്ടെടുത്തത് ജ്യോതിഷാലയത്തില്‍ നിന്ന്

പയ്യന്നൂര്‍: പയ്യന്നൂര്‍ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നു കഞ്ചാവു പിടികൂടി. സംഭവത്തില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ജ്യോതിഷാലയം നടത്തിപ്പുകാരനും ജ്യോത്സ്യനുമായ കാങ്കോല്‍, വടശ്ശേരിയിലെ പി. ശ്രീനാഥി(41)നെ അറസ്റ്റു ചെയ്തു.
ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ഇന്നലെ (ബുധന്‍)വൈകുന്നേരമാണ് എസ്‌ഐ പിവി അനുശ്രീയുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘം ജ്യോതിഷാലയത്തില്‍ പരിശോധന നടത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ് . കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമര്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലാണ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍, ഡാന്‍സാഫ് ടീം അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവരും ഉണ്ടായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page