‘അമ്മ’ യ്‌ക്കെതിരെ തുറന്നടിച്ച് നടി അന്‍സിബ ഹസന്‍; തന്നെ ജിഹാദി എന്നുവിളിച്ചു; അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി; രാജിക്ക് പിന്നില്‍ ടിനി ടോം ഉള്‍പ്പെടെയുള്ളവര്‍ എന്ന് താരം

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ നടി അന്‍സിബ ഹസന്‍ തുറന്നടിച്ചു. ടിനി ടോം ഉള്‍പ്പെടെയുള്ള അമ്മയിലെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. താന്‍ രാജിവെക്കാന്‍ കാരണം ടിനി ടോം ആണെന്ന് അന്‍സിബ വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിനോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

അമ്മയില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു താരം. കമ്മിറ്റിയില്‍ കയറിയത് മുതല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ വ്യക്തിവൈരാഗ്യം കാണിക്കുകയാണെന്നും താരം ആരോപിച്ചു. തനിക്കെതിരെ അവിഹിത ആരോപണങ്ങള്‍ വരെ ഉന്നയിച്ചു. തന്നെ ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചു. ടിനി ടോമിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ താന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

ഇങ്ങനെ പറയുന്ന ആളുടെ കൂടെ കമ്മിറ്റിയിലിരിക്കാന്‍ ബുദ്ധിമുട്ടാണ്. മറ്റുള്ളവരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞതായി തന്നോട് പറഞ്ഞത് നീന കുറുപ്പ് ആണെന്നും അന്‍സിബ പറഞ്ഞു. ഇത് സംബന്ധിച്ച് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും നീന കുറുപ്പ് ഔദ്യോഗികമായി പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റും സെക്രട്ടറിയും നടപടി എടുത്തില്ലെന്ന് അന്‍സിബ ആരോപിച്ചു.

തന്റെ പേര് ഹസന്‍ എന്നായതുകൊണ്ടാണോ തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് അന്‍സിബ ചോദിക്കുന്നു. വല്ലാത്തൊരു ട്രോമിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അമ്മയില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് താന്‍ സംഘടനയില്‍ നിന്ന് രാജിവച്ചതെന്ന് അന്‍സിബ പറഞ്ഞു. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഫെബ്രുവരി 21 ന് ആണ് രാജി നല്‍കിയതെന്നും കഴിഞ്ഞദിവസമാണ് രാജി അംഗീകരിച്ചതെന്നും അന്‍സിബ പറഞ്ഞു.

‘നീന കുറുപ്പുമായി തര്‍ക്കം ഉണ്ടായി. കുടുംബ സംഗമത്തിനിടെ നീനയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
എക്സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസില്‍ വ്യാജ പരാതി നല്‍കി. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ നിയമ നടപടിക്കൊന്നും താനില്ല, തനിക്ക് അതിനുള്ള സാമ്പത്തിക സ്ഥിതിയോ പണമോ ഇല്ലെന്ന് അന്‍സിബ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page