മക്കയില്‍ തീപിടുത്തം; പുക ശ്വസിച്ച് ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

മക്ക: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് കാസര്‍കോട്, ചെറുവത്തൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ചെറുവത്തൂര്‍, തുരുത്തി, മലപ്പിലെ പഴയ പാട്ടില്ലത്ത് നസീമ മന്‍സിലില്‍ പി പി മുഹമ്മദ് കുഞ്ഞി (65)യാണ് മരിച്ച മലയാളി. മറ്റു രണ്ടു പേര്‍ ബംഗ്‌ളാദേശ് സ്വദേശികളാണ്.
25 വര്‍ഷമായി മക്കയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു മുഹമ്മദ് കുഞ്ഞി. ഭാര്യ: സാഹിന. മക്കള്‍: ഷാമില്‍ മിഷാല്‍. പരേതനായ എം ടി അമീറലിയുടെയും പി പി സഫിയത്തിന്റെയും മകനാണ്. സഹോദരങ്ങള്‍ പി പി അബ്ദുല്‍ കലാം, പി പി അബ്ദുല്‍ റസാഖ്, പി പി അഷ്‌റഫ് (എല്ലാവരും സൗദി അറേബ്യ), പി പി സീമ. ഖബറടക്കം മക്കയില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page