കാസര്‍കോട്: ബന്തടുക്ക, മാണിമൂലയിലെ വീട്ടിലെ അടുക്കളയില്‍ രാജവെമ്പാല. വിവരമറിഞ്ഞ് എത്തിയ വനം വകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടയച്ചു. ബന്തടുക്കയിലെ പി കെ ബാലകൃഷ്ണന്റെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. അടുക്കളയിൽ വച്ചിരുന്ന .പാത്രങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബോവിക്കാനത്തു നിന്നു വനം വകുപ്പിന്റെ ആര്‍ ആര്‍ ടി എത്തി പാമ്പിനെ പിടികൂടി. എട്ട് അടി നീളവും 16കിലോ തൂക്കവുമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പെട്ടെന്നു കണ്ടതിനാലാണ് അപകടം ഒഴിവായത്. ഇതിന്റെ ആശ്വാസത്തിലാണ് ബാലകൃഷ്ണനും കുടുംബവും.






