മലപ്പുറത്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

മലപ്പുറം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ആണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ അധ്യാപകരില്‍ നിന്നുള്ള മാനസിക പീഡനമാണ് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

കുട്ടിയെ പലതരത്തില്‍ അധ്യാപകര്‍ പതിവായി പീഡിപ്പിച്ചിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇതേതുടര്‍ന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും അധ്യാപകര്‍ ടി.സി നല്‍കാന്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തേജസ് ഒരു വിഷയത്തില്‍ തോറ്റിരുന്നുവെന്നു അധ്യാപകര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് എസ്. എഫ്.ഐ- എം.എസ്.എഫ് പ്രവര്‍ത്തകര്‍ സ്‌കൂളില്‍ പ്രതിഷേധം ആഹ്വാനം ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page