പതിനാറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചു; രണ്ടാനുപ്പക്കെതിരെ രണ്ട് പോക്‌സോ കേസ്, അറസ്റ്റ്

കാസര്‍കോട്: പതിനാറും പത്തും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചതായി പരാതി. സംഭവത്തില്‍ പെൺകുട്ടികളുടെ രണ്ടാനുപ്പയും കണ്ണൂര്‍, പാപ്പിനിശ്ശേരി സ്വദേശിയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യവയസ്‌കനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു.
2024 സെപ്തംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരാതി പ്രകാരം രണ്ടു പോക്‌സോ കേസുകളാണ് രണ്ടാനുപ്പയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. സഹോദരങ്ങളായ രണ്ടു കുട്ടികളും ഒരു ബോര്‍ഡിംഗ് സ്‌കൂളിലാണ് പഠിക്കുന്നത്. സംഭവസമയത്ത് ഇരുവരും ഓണാവധിക്ക് ഉമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതായിരുന്നു. സംഭവം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page