മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം കവടിയാറുള്ള വസതിയിലെത്തിച്ചു.

1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page