28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു
എഡിന്‍ബര്‍ഗ്: 28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവിനെ എട്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന കുറ്റത്തിനാണ് കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്. ഒരു ആത്മഹത്യയില്‍ പങ്കാളിയെ കുറ്റക്കാരനായി കണ്ടെത്തുന്ന സ്‌കോട്ട്ലന്‍ഡിലെ ആദ്യത്തെ ചരിത്രപ്രധാനമായ കേസുകൂടിയാണിത്. 2023 ജുലൈയില്‍ ആണ് ഭര്‍ത്താവ് ലീ മില്‍നെന്റെ മാനസിക …