28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു

എഡിന്‍ബര്‍ഗ്: 28 കാരിയായ ഭാര്യ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 40 കാരനായ ഭര്‍ത്താവിന് കോടതി തടവുശിക്ഷ വിധിച്ചു. സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഭര്‍ത്താവിനെ എട്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശാരീരികവും മാനസികവുമായ പീഡനങ്ങളിലൂടെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന കുറ്റത്തിനാണ് കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിച്ചത്. ഒരു ആത്മഹത്യയില്‍ പങ്കാളിയെ കുറ്റക്കാരനായി കണ്ടെത്തുന്ന സ്‌കോട്ട്ലന്‍ഡിലെ ആദ്യത്തെ ചരിത്രപ്രധാനമായ കേസുകൂടിയാണിത്.

2023 ജുലൈയില്‍ ആണ് ഭര്‍ത്താവ് ലീ മില്‍നെന്റെ മാനസിക പീഡനത്തിലും ദേഹോപദ്രവത്തിലും മനംനൊന്ത് കിംബര്‍ലി മില്‍നെ എന്ന യുവതി ഡണ്ടിയിലെ ഒരു പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് 18 മാസം മാത്രമുള്ളപ്പോഴാണ് യുവതിയുടെ ആത്മഹത്യ. ഭര്‍ത്താവ് യുവതിയെ പലപ്പോഴും കഴുത്തിന് പിടിച്ചു ഞെരിക്കുക, മര്‍ദ്ദിച്ച് ബോധം കെടുത്തുക, ഭക്ഷണവും പണവും നല്‍കാതെ മുറിയില്‍ പൂട്ടിയിടുന്നതിനൊപ്പം മാനസികമായി തകര്‍ക്കുകയും ബന്ധുക്കളില്‍ നിന്ന് അകറ്റുകയും ചെയ്തിരുന്നു. താന്‍ ഇല്ലെങ്കില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകാനും യുവതിക്ക് കഴിഞ്ഞില്ല. ഭര്‍ത്താവ് എത്രയൊക്കെ ദ്രോഹിച്ചാലും യുവതിക്ക് അയാളെ വെറുക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു.

സംഭവം നടന്ന ദിവസം യുവാവ് ഭാര്യയെ കാറിടിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് കാര്‍ വേഗത്തില്‍ യുവതിയുടെ നേരെ ഓടിക്കുകയും അവസാന നിമിഷം വെട്ടിച്ചുമാറ്റുകയും ചെയ്ത് അവരെ ഭയപ്പെടുത്തിയിരുന്നു. പിന്നാലെയാണ് യുവതി അടുത്തുള്ള പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page