കോടതി പരിസരത്ത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട്: കോടതി പരിസരത്ത് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്. താമരശ്ശേരി കോടതിക്ക് മുന്നിലാണ് സംഭവം. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ നാലിനാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പെണ്‍കുട്ടി കാമുകന്‍ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി കാമുകനൊപ്പം സ്റ്റേഷനില്‍ എത്തിയ വിവരമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാരും കോടതിയില്‍ എത്തി. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം …

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. അരീക്കോട് സ്വദേശി അന്‍സാറും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നാദാപുരം പുളികാവ് പുഴയില്‍ വൈകിട്ടോടെയാണ് അപകടം. തുണി അലക്കാനാണ് കുടുംബം പുഴക്കരയിലെത്തിയത്. മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് കുട്ടി പുഴയിലിറങ്ങുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ടാണ് മാതാപിതാക്കള്‍ പുഴയിലിറങ്ങിയതെന്നാണ് വിവരം. നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി പുഴയില്‍ ഇറങ്ങിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ നാദാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി

നീലേശ്വരം: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. പൊതു പ്രവര്‍ത്തകന്‍ അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ഫോണ്‍ ഉപ്പിലികൈ നന്ദാനത്തെ മധുവിനാണ് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയത്. മധു മൊബൈല്‍ ഫോണ്‍ നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷഫീഖ് എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാര്‍ വാഴുന്നേറടിക്ക് കൈമാറുകയായിരുന്നു. മധുവിന്റെ …

മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് 4 വയസുകാരി മരിച്ചു

തിരുവനന്തപുരം: മാതാവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മന്‍സിലില്‍ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകള്‍ സനാ മെഹ്റിന്‍ ആണ് മരിച്ചത്. പാങ്ങോട് ഗവ. എല്‍പിഎസിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്. മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങുന്നതിനിടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ വീടിനുമുന്നില്‍ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഞ്ചേശ്വരം മിയാപ്പദവില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, കഞ്ചിപ്പള്ളയില്‍ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ മൂല്യ (50) എന്നയാളാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് കൊല്ലക്കജെയിലെ വീട്ടിനകത്ത് മൃതദേഹം കാണപ്പെട്ടത്. വിശ്വനാഥന്‍ ഒറ്റക്കാണ് താമസം. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരും വിശ്വനാഥ മൂല്യയും പിണങ്ങിക്കഴിയുകയാണ്.രണ്ടു ദിവസമായി പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ജയ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡില്‍ പീഡന ശ്രമം നടന്നതായി പരാതി. ജയ്പൂരിലെ തിരക്കേറിയ ഇസ്‌കോണിന് സമീപമുള്ള ന്യൂ സാങ്കനേര്‍ റോഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നുമുള്ള ആശങ്ക പലരും പങ്കുവച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് പിന്നിലായി മോട്ടോര്‍ …

ചിമ്പാന്‍സികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് പോര്; കുഞ്ഞുങ്ങള്‍ അടക്കം ചത്തു; 500 വര്‍ഷത്തിനിടെ ഇത് ആദ്യം

ഉഗാണ്ട: ചിമ്പാന്‍സികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള പോരില്‍ കുഞ്ഞുങ്ങള്‍ അടക്കം ചത്തതായി റിപ്പോര്‍ട്ട്. നിരവധി ചിമ്പാന്‍സികള്‍ക്ക് പരിക്കേറ്റതായും അറിയുന്നു. 500 വര്‍ഷത്തിനിടെ ഇത് ആദ്യമാണ് ചിമ്പാന്‍സികള്‍ തമ്മില്‍ ആഭ്യന്തര യുദ്ധം നടത്തുന്നത്. ആക്രമണത്തില്‍ ഇതുവരെ 28 ചിമ്പാന്‍സികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടു. ആന്തരാവയവങ്ങള്‍ക്കേറ്റ പരിക്കുകളാണ് മരണകാരണമെന്ന് അറിയുന്നു. 1995 മുതല്‍ ഗവേഷകര്‍ ചിമ്പാന്‍സി സമൂഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇവര്‍ തമ്മിലുള്ള ചേരി തിരിഞ്ഞുള്ള സംഘര്‍ഷം. ലോകത്തിലെ ഏറ്റവും വലിയ ചിമ്പാന്‍സി കൂട്ടമായിരുന്ന ഉഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എന്‍ഗോഗോ …

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് -പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്യാലക്‌സി ബസിനാണ് തീപിടിച്ചത്. കോഴിക്കോട് മാങ്കാവ് കടുപ്പിനിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ തീ ആളിപ്പടര്‍ന്നു. എങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തുടര്‍ന്ന് രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി തീയണയ്ക്കുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. സി എന്‍ ജി ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍വശത്താണ് …

വോട്ട് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയ കൂഡ്‌ലു സ്വദേശി സോഫയില്‍ മരിച്ച നിലയില്‍ ; സമീപത്ത് രക്തക്കറ

കാസര്‍കോട്: വോട്ട് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയ ആളെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൂഡ്ലു, ശിവകൃഷ്ണ നഗറിലെ ശ്രീ ദുര്‍ഗ്ഗാ ഹൗസില്‍ ബി. രാമമൂര്‍ത്തി (75)യുടെ മൃതദേഹമാണ് വീട്ടിനകത്തു കണ്ടെത്തിയത്. വീട്ടിനകത്തെ സോഫയില്‍ ഇരുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ചോരതുള്ളികളുണ്ട്. ഇത് എങ്ങിനെ ഉണ്ടായതെന്നു വ്യക്തമല്ല.വോട്ടു ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയിരുന്ന രാമമൂര്‍ത്തിയെ വെള്ളിയാഴ്ച ആരും പുറത്തു കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയും കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. …

വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; റിമാന്റ് തടവുകാരിയെ മര്‍ദിച്ച കെനിയന്‍ സ്വദേശിനിക്കെതിരെ കേസ്

കൊച്ചി: വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റിമാന്റ് തടവുകാരിയെ മര്‍ദിച്ച സംഭവത്തില്‍ സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. കാക്കനാട് വനിതാ ജയിലില്‍ നടന്ന സംഭവത്തില്‍ കെനിയന്‍ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്ക്കെതിരെയാണ് ഇന്‍ഫോപാര്‍ക് പൊലീസ് കേസെടുത്തത്. മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ നാഫിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തര്‍ക്കത്തിനിടെ അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തില്‍ പിടിച്ച് തള്ളുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം ശ്രദ്ധയില്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്ഥലത്തുനിന്ന് മാറ്റി പ്രശ്‌നം …

എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറി; പിന്നാലെ യുവാവ് ബലം പ്രയോഗിച്ച് രക്തം കുത്തിവച്ച 24കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: എച്ച്.ഐ.വി ബാധിതനെന്ന് അറിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവതിക്ക് ബലം പ്രയോഗിച്ച് എച്ച്.ഐ.വി ബാധിച്ച രക്തം കുത്തിവച്ച സംഭവത്തിന് ഇരയായ 24കാരി ആത്മഹത്യ ചെയ്തു. രക്തം കുത്തിവെച്ച് ഒരു മാസത്തിന് ശേഷമാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മനോഹര്‍ എന്ന യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെച്ചത്. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ …

സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നു; അകലം പാലിക്കാത്തതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ കുടുങ്ങുന്നതായി പരാതി

തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നതായും പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി.സി വിജീഷ് ആണ് മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രകാരമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ …

ശ്രീനന്ദയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി കടമ്പഴിപ്പുറം നിവാസികള്‍; അവസാന നോക്ക് കാണാനെത്തിയത് നൂറുകണക്കിനാളുകള്‍

പാലക്കാട്: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ താഴ് വാരത്തില്‍ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാട് നിറകണ്ണുകളുമായി കാത്തുനിന്നു. പഠനത്തിലും കലാ കായിക രംഗത്തും മികവ് പ്രകടിപ്പിക്കുന്ന ശ്രീനന്ദയുടെ വേര്‍പാട് കൂട്ടുകാര്‍ക്കും വിശ്വാസിക്കാനാവുന്നതിലും അപ്പുറമായിരുന്നു. സ്‌കൂളിലും വീട്ടിലും നാട്ടിലും ഓടിക്കളിച്ചു നടക്കുന്ന ശ്രീനന്ദ മരിച്ചുവെന്ന് വിശ്വസിക്കാന്‍ എല്ലാവരും പ്രയാസപ്പെട്ടു. അവസാന നോക്കുകാണാന്‍ ദൂരദേശങ്ങളില്‍ നിന്നുവരെ നിരവധി പേര്‍ എത്തിയിരുന്നു. മൃതദേഹത്തില്‍ റീത്ത് വച്ച് പൊട്ടിക്കരയുന്ന സഹപാഠികള്‍ കണ്ടുനിന്നവര്‍ക്കും നൊമ്പരമായി. തങ്ങളുടെ പ്രിയ ശിഷ്യയുടെ അപ്രതീക്ഷിത മരണത്തില്‍ നടുങ്ങിയിരിക്കുകയാണ് …

തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍;75 മുതല്‍ 87 സീറ്റുകള്‍ നേടാന്‍ ആകുമെന്ന് കണക്കുകൂട്ടല്‍, 27 സീറ്റുകളിലെ ഫലം നിര്‍ണായകം, അമ്പലപ്പുഴയിലും പേരാവൂരിലും കടുത്ത മത്സരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 മുതല്‍ 87 വരെ സീറ്റുകളില്‍ വിജയിച്ച് തുടര്‍ഭരണം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തല്‍. ഓരോ ജില്ലകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രാഥമികമായി പരിശോധിച്ച് വിലയിരുത്തിയാണ് സിപിഎം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. നാളെ (ഞായറാഴ്ച )ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ കണക്കുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി അന്തിമ വിലയിരുത്തൽ നടത്തുമെന്നാണ് സൂചന. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഇത്തവണയും പതിവുപോലെ യുഡിഎഫ് വിജയിക്കും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഉദുമ, കാഞ്ഞങ്ങാട്,തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ഉജ്ജ്വല …

ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പിക്കപ്പ് ഡ്രൈവര്‍ മരിച്ചു

തളിപ്പറമ്പ്: മട്ടന്നൂര്‍, ഉളിയില്‍ പാലത്തിനു സമീപത്തു ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ പിക്കപ്പ് ഡ്രൈവര്‍ മരിച്ചു. ചക്കരക്കല്ല് കൊയ്യോട്, ആലക്കണ്ടി സ്വദേശിയും കണ്ണൂര്‍ ചാല, ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മന്‍സിലില്‍ അബ്ദുല്‍ അസീസിന്റെ മകന്‍ യൂനുസ് (38) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി 11.50 മണിയോടെയായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നു മട്ടന്നൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്നു പിക്കപ്പ്. ഉളിയില്‍ പാലത്തിനു സമീപത്ത് എത്തിയപ്പോള്‍ ബംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റു ബസ് ഇടിച്ചാണ് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും സാരമായി …

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹല്‍വ വാഗ്ദാനം തട്ടിപ്പെന്ന് കന്നിവോട്ടര്‍

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കന്നി വോട്ടര്‍ക്കുള്ള ഹല്‍വ വാഗ്ദാനം യുവാക്കളെ പറ്റിക്കാനായിരുന്നുവെന്ന് ഒരു വോട്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടു. വയനാട് കാവുംമന്ദം 142-ാം ബൂത്തിലെ കന്നി വോട്ടറായ താന്‍ വോട്ട് ചെയ്ത ഉടനെ ബൂത്തിലെ ഉദ്യോഗസ്ഥരോട് ഹല്‍വ ആവശ്യപ്പെട്ടെങ്കിലും ഈ ബൂത്തില്‍ ഹല്‍വ ഇല്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്ന് കന്നിവോട്ടര്‍ പറഞ്ഞു. ഇതുകേട്ട് നിരാശനായി വീട്ടിലെത്തിയ യുവാവ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ വിളിച്ച് പരാതി പറഞ്ഞു. അതിന് മറുപടി ഹല്‍വ കിട്ടുന്നത് തെരഞ്ഞെടുത്ത ബൂത്തുകളില്‍ മാത്രമാണെന്നായിരുന്നു. ഇതിനിടെ കളക്ടറുടെ …

നിയമസഭാ തെരഞ്ഞടുപ്പ്: 20 സീറ്റ് ഉറപ്പിച്ച് മുസ്ലീംലീഗ്; 22 സീറ്റ് വരെ ലഭിച്ചേക്കാമെന്നും വിലയിരുത്തല്‍, കാസര്‍കോട്ടും മലപ്പുറത്തും സമ്പൂര്‍ണ്ണ വിജയമെന്നും കണക്കു കൂട്ടല്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 മുതല്‍ 22 സീറ്റുകള്‍ വരെ നേടാനാകുമെന്ന് മുസ്ലീംലീഗ് വിലയിരുത്തുന്നു. ബൂത്തുകളില്‍ നിന്നു പ്രവര്‍ത്തകര്‍ കൈമാറിയ കണക്കുകൾ പരിശോധിച്ച ശേഷമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ വിലയിരുത്തലില്‍ എത്തിയത്. മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പൊന്നാനിയില്‍ വിജയിക്കുന്നതു തങ്ങളായിരിക്കുമെന്നു സി പി എം വിലയിരുത്തുന്നു. കാസര്‍കോട് ജില്ലയില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച രണ്ടു സീറ്റുകളിലും വിജയം ഉറപ്പാണെന്നും വിലയിരുത്തുന്നുണ്ട്. ലീഗിന്റെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട് ജില്ലയില്‍ അക്കൗണ്ട് …

പെരിയ, നിടുവോട്ട് പാറയിലെ വേങ്ങര വളപ്പില്‍ നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: പെരിയ, നിടുവോട്ട്പാറയിലെ വേങ്ങര വളപ്പില്‍ നാരായണന്‍ (65) അന്തരിച്ചു. പെരിയ ക്ഷീരോല്‍പാദക സംഘം മുന്‍ ഡയറക്ടര്‍, പെരിയ പുലിഭൂതസ്ഥാനം മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായിരുന്ന നാരായണന്‍ മികച്ച ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്നു.ഭാര്യ: സതി. സഹോദരങ്ങള്‍: ചോയിച്ചി, വെള്ളച്ചി, പരേതരായ രാമന്‍, സാവിത്രി.