പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി; മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ സ്വദേശിയായ പിതാവിനെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ബൈക്കു കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍, റഹ്‌മത്ത് നഗറിലെ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദറി (53)നെതിരെയാണ് കുമ്പള എസ് ഐ സി സനീത് സ്വമേധയാ കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മൊഗ്രാല്‍ കുതുബി നഗറിലാണ് സംഭവം. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ മൊഗ്രാല്‍, മൈമൂണ്‍ നഗര്‍ ഭാഗത്തു നിന്നും മൊഗ്രാല്‍ ഭാഗത്തേയ്ക്ക് ബൈക്കുമായി വരുകയായിരുന്നു കുട്ടി. ബൈക്ക് തടഞ്ഞു നിര്‍ത്തി ലൈസന്‍സ് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായിട്ടില്ലെന്നു മനസ്സിലാക്കിയ പൊലീസ് സംഘം കുട്ടിയുടെ പിതാവിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തോടൊപ്പം കുട്ടിയെ വിട്ടയച്ചതായും പൊലീസ് പറഞ്ഞു. ബൈക്ക് പൊലീസ് കസ്റ്റഡിയിലാണ്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page